
മൂവാറ്റുപുഴ: മൂവാറ്റുപുഴ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ കീച്ചേരിപടിയിൽ ഓണച്ചന്ത പ്രവർത്തനം തുടങ്ങി. ബാങ്ക് പ്രസിഡന്റ് മുഹമ്മദ് പനയ്‌ക്കൽ ഉദ്ഘാടനം നിർവഹിച്ചു. ഓണച്ചന്തയിൽ നിത്യോപയോഗ സാധനങ്ങൾ സബ്സിഡി നിരക്കിലും ലഭിക്കും. ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ കബീർ പൂക്കടശേരി, പി.പി.സാജു , സലിം, ബാങ്ക് സെക്രട്ടറി കെ.സുധീർ എന്നിവർ പങ്കെടുത്തു.