
തൃക്കാക്കര: ഇടപ്പള്ളി സർവീസ് സഹകരണ ബാങ്ക് 2788 ഹെഡ് ഓഫീസിൽ ഹാൻ വിവ- കൈത്തറി ഓണചന്ത ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് എൻ.എ. മണി സഹകാരി ജിതിൻ ദാസിന് കൈത്തറി ഉത്പ്പന്നങ്ങൾ നൽകി ഉദ്ഘാടനം ചെയ്തു. ബാങ്ക് ഡയറക്ടർ ബോർഡ് അംഗം കെ.കെ. രമണൻ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ബാങ്ക് സെക്രട്ടറി പി.എം. ലളിത,എം.യു. മുഹമ്മദ് ബഷീർ, പി.സി. രാജീവ്,എൻ.പി. തോമാസ്.എം.ആർ. പ്രിയദർശനൻ എന്നിവർ പങ്കെടുത്തു. 30 ശതമാനം വിലക്കിഴിവിൽ കൈത്തറി ഉത്പ്പന്നങ്ങൾ വില്പന നടത്തുന്നതെന്ന് ബാങ്ക് പ്രസിഡന്റ് പറഞ്ഞു. 7 വരെ ഓണച്ചന്തയുണ്ടായിരിക്കും.