ona-chantha

ആലങ്ങാട്: വെളിയത്തുനാട് സഹകരണ ബാങ്ക് ഓണച്ചന്ത ജില്ലാ പഞ്ചായത്ത് അംഗം കെ.വി.രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എസ്.ബി.ജയരാജ്‌ അദ്ധ്യക്ഷനായി. വാർഡ് അംഗം കെ.എസ്.മോഹൻ കുമാർ, എം.കെ.സദാശിവൻ, വി.ഐ.കരീം, കൊച്ചുമൊയ്‌തീൻ, ഡയറക്ടർ ബോർഡ് അംഗങ്ങളായ ആർ.സുനിൽകുമാർ, എ.കെ.സന്തോഷ്‌, റീന പ്രകാശ്‌, സ്മിത സുരേഷ്, ബാങ്ക് സെക്രട്ടറി ഇൻചാർജ് പി.ജി.സുജാത എന്നിവർ സംസാരിച്ചു. പതിനാല് ഇനം നിത്യോപയോഗ സാധനങ്ങൾ അടങ്ങിയ കിറ്റ് പകുതി വിലയ്ക്കാണ് വിതരണം ചെയ്യുന്നത്.

ഉത്സവ വായ്പയായി 10000 രൂപയും നൽകും. 6, 7 തീയതികളിൽ ന്യായവില പച്ചക്കറിച്ചന്തയും ആരംഭിക്കുന്നുണ്ട്.