മൂവാറ്റുപുഴ: മൂവാറ്റുപുഴ ഗവൺമെന്റ് സർവന്റ്സ് സഹകരണ സംഘത്തിലെ അംഗങ്ങളുടെ കുട്ടികളിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ, ടി.എച്ച്.എൽ.സി പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് കാഷ് അവാർഡും ട്രോഫിയും സമ്മാനിക്കുന്നു. നാളെ വൈകിട്ട് 3ന് മൂവാറ്റുപുഴ അർബൻ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുന്ന അവാർഡ് ദാന ചടങ്ങ് കൺസ്യൂമർ ഫെഡ് വൈസ് ചെയർമാൻ അഡ്വ. പി.എം.ഇസ്മായിൽ ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡന്റ് ബെന്നി തോമസ് അദ്ധ്യക്ഷത വഹിക്കും. അർബൻ ബാങ്ക് ചെയർമാൻ സി.കെ.സോമൻ മുഖ്യ പ്രഭാഷണം നടത്തും. അവാർഡിന് അർഹരായ കുട്ടികൾ കൃത്യസമയത്ത് ചടങ്ങിന് എത്തിച്ചേരണമെന്ന് സംഘം സെക്രട്ടറി വി.കെ.വിജയൻ അറിയിച്ചു.