മൂവാറ്റുപുഴ : ബഡ്സ് സ്കൂളിലെ കുട്ടികൾക്കൊപ്പം മാറാടി പഞ്ചായത്തിന്റെ വേറിട്ട ഓണാഘോഷം. മാവേലി മന്നനൊപ്പം വൈകല്യങ്ങൾ മറന്ന് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചായിരുന്നു ഓണാഘോഷം നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് ഒ.പി. ബേബി ഓണാഘോഷം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ബിന്ദു ജോർജ് അദ്ധ്യക്ഷത വഹിച്ചു.

സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർമാരായ പി.പി. ജോളി, ജിഷ ഷിജോ, അംഗങ്ങളായ അജി സാജു , ഷൈനി മുരളി, സരള രാമൻ നായർ , ഷിജി മനോജ് . സിജി ഷാമോൻ, സെക്രട്ടറി ബിനോയി മത്തായി, അദ്ധ്യാപിക ഷിൽജോ ഷിനു എന്നിവർ സംസാരിച്ചു.