kothamangalam

കോതമംഗലം: ജില്ലാതല കാർഷികവിപണന ഉദ്ഘാടനം ചെയ്തു.സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സഹകരണ ഗ്രാമീൺ മാർക്കറ്റിന്റെ ജില്ലാതല ചുമതല കോതമംഗലം താലൂക്കിലെ വാരപ്പെട്ടി സർവീസ് സഹകരണ ബാങ്കിനാണ്. വാരപ്പെട്ടിക്കവലയിൽ നടന്ന ചടങ്ങ് പഞ്ചായത്തിലെ പ്രായം ചെന്ന കർഷകനായ സി.പി. യാക്കോബ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എം.ജി.രാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. എറണാകുളം സഹകരണ ജോയിന്റ് രജിസ്ട്രാർ സജി കർത്ത, കെ.സുനിൽ, ടി.ആർ.സുനിൽ, എം.പി.വർഗീസ്, ഷിബു വർക്കി, അഡ്വ.സുരേഷ് കുമാർ, എൻ.പി.ശാന്ത, സി.സി.ഹരിഹരൻ തുടങ്ങിയവർ സംസാരിച്ചു.