snims-chalakka

പറവൂർ: ചാലാക്ക ശ്രീനാരായണ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് വിദ്യാർത്ഥി യൂണിയൻ യുഗ 2022 തുടർമെഡിക്കൽ വിദ്യാഭ്യാസ പ്രോഗ്രാമിന്റെ ഭാഗമായി അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ സഹകരണത്തോടെ ബേസിക് ലൈഫ് പരിശീലനം നൽകി. ലേക്ക്ഷോർ അക്കാഡമിയും അമേരിക്കൻ ഹാർട്ട് അസോസിയേഷൻ അംഗീകൃത പരിശീലകരും ചേർന്നാണ് 126 മെഡിക്കൽ വിദ്യാർത്ഥികൾക്ക് പ്രാക്ടീസ് നനൽകിയത്. അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ഇന്ത്യൻ റീജിയണൽ ഡയറക്ടർ ഡോ.സച്ചിൻ വി. മേനോന്റെ നേതൃത്വത്തിലെ സംഘം പരിശീലന ക്യാമ്പ് നയിച്ചു. 21 വിദഗ്ധ പരിശീലകർ പങ്കെടുത്ത ക്യാമ്പിന് ആവശ്യമായ ഉപകരണങ്ങൾ വിവിധ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നു.