
പട്ടിമറ്റം: ജയഭാരത് വായനശാലയുടെ ആഭിമുഖ്യത്തിൽ ചെങ്ങര റിലേഷൻസ് ക്ലബ്ബിന് സമീപം സ്ഥാപിച്ച പുസ്തകക്കൂടിന്റെ സമർപ്പണം പഞ്ചായത്ത് പ്രസിഡന്റ് എം.വി. നിത മോൾ നിർവഹിച്ചു. വായനശാലാ പ്രസിഡന്റ് എം.പി. ജോസഫ് അദ്ധ്യക്ഷനായി. കുന്നത്തുനാട് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി.സജീവ് പുസ്തകവിതരണം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ടി.എ. ഇബ്രാഹിം ഏറ്റുവാങ്ങി. സെക്രട്ടറി സുരേഷ്ബാബു, കമ്മിറ്റി അംഗങ്ങളായ ഷൈജ അനിൽ, ശ്യാമളാ സുരേഷ്, അനീഷ് കുര്യാക്കോസ്, രാജേശ്വരി ഉണ്ണി തുടങ്ങിയവർ സംസാരിച്ചു.