
പറവൂർ: പറവൂർ സഹകരണ ബാങ്കിൽ കൺസ്യൂമർഫെഡ് ഓണവിപണി ബാങ്ക് പ്രസിഡന്റ് കെ.എ.വിദ്യാനന്ദൻ ഉദ്ഘാടനം ചെയ്തു. ഇ.പി.ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യക്ഷേമ പെൻഷൻ വിതരണത്തിനും തുടക്കമിട്ടു. കൈതാരം സർവീസ് സഹകരണ ബാങ്കിൽ ഓണം സബ്സിഡി ചന്ത സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.പി.അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് കെ.കെ.സതീശൻ അദ്ധ്യക്ഷത വഹിച്ചു. നന്ത്യാട്ടുകുന്നം ഗാന്ധി സ്മാരക സർവീസ് സഹകരണ ബാങ്കിലെ ഓണം വിപണി സി.എ.രാജീവ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് പി.എം. ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.