ആലുവ: എടത്തല എം.ഇ.എസ് എം.കെ. മക്കാർ പിള്ള കോളേജ് ഫോർ അഡ്വാൻസ്ഡ് സ്റ്റഡീസിൽ മെൻസ്ട്രുവൽ കപ്പ് ബോധവത്കരണ ക്ലാസ് എം.ഇ.എസ് ജില്ലാ പ്രസിഡന്റ് വി.എം.ലിയഖത്ത് അലിഖാൻ ഉദ്ഘാടനം ചെയ്തു. ട്രഷറർ പി.കെ.എ. ജബ്ബാർ, ചെയർമാൻ വി.എം.ഷംസുദ്ധീൻ, സെക്രട്ടറി അഹമ്മദ് കുഞ്ഞു, പ്രിൻസിപ്പൽ ഡോ.ബ്രൂസ് മാത്യു എന്നിവർ സംസാരിച്ചു. വനിതാ സെല്ലിന്റെ ആഭിമുഖ്യത്തിൽ കപ്പ് ഒഫ് ലൈഫ് ബോധവത്കരണ സെമിനാറിന് അസി.പ്രൊഫ. പി.ദീപിക,​ അസി.പ്രൊഫ.എം. ഉണ്ണിമായ, അസി.പ്രൊഫ. ഹസ്‌നത് സാജിത് എന്നിവർ നേതൃത്വം നൽകി.