
കൊച്ചി: ഉദ്യോഗസ്ഥ പീഡനം തുടർന്നാൽ ഓണം വരെ കടകൾ അടച്ചിടുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി. ഖജനാവ് നിറയ്ക്കാൻ ഉദ്യോഗസ്ഥരെ അഴിച്ചുവിട്ട് റെയ്ഡും പിഴയീടാക്കുന്നത് നേരിടുമെന്ന് ഏകോപന സമിതി. ഓണക്കാലത്ത് ആസൂത്രിതമായി വകുപ്പുകളെ ഉപയോഗിച്ച് ടെസ്റ്റ് പർച്ചേയ്‌സ്, നിരോധിത പ്ലാസ്റ്റിക്കിന്റെ പരിശോധന, അളവ് തൂക്ക പരിശോധന എന്നിവ നടത്തുന്നത്. ഉദ്യോഗസ്ഥർ സ്വന്തം കീശ നിറയ്ക്കാനും സർക്കാർ ഖജനാവ് നിറയ്ക്കാനും പിരിവ് ചോദിക്കുകയാണെന്ന് സമിതി സംസ്ഥാന വൈസ് പ്രസിഡന്റും എറണാകുളം ജില്ലാ പ്രസിഡന്റുമായ പി.സി. ജേക്കബ്, ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എ.ജെ. റിയാസ്, ട്രഷറർ സി.എസ്. അജ്മൽ എന്നിവർ പറഞ്ഞു.