ആലുവ: കുടിശിക വിതരണം ചെയ്യാത്തതിൽ പ്രതിഷേധിച്ച് ജല അതോറിറ്റിയുടെ പൈപ്പ് ലൈൻ അറ്റകുറ്റപ്പണി ജോലികൾ നാളെ മുതൽ അനിശ്ചിതകാലത്തേക്ക് നിർത്തിവെക്കാൻ കെ.ഡബ്ലിയു.എ കോൺട്രാക്ട്‌ടേഴ്‌സ് അസോസിയേഷൻ ആലുവ ഡിവിഷൻ കമ്മിറ്റി തീരുമാനിച്ചു. അറ്റകുറ്റപ്പണികളുടെ 15 മാസത്തെ കുടിശിക തീർത്ത്നൽകുക, സ്റ്റേറ്റ് പ്ലാൻ പ്രവൃത്തികളിലെ കുടിശിക പൂർണമായും നൽകുക,
ജൽ ജീവൻ വർക്കുകൾ ചെറുകിട കരാറുകാർക്ക് കൂടി പങ്കെടുക്കാൻ പാകത്തിൽ വിഭജിക്കുക, 2022 ലെ വിപണി നിരക്കുകളിൽ അടങ്കലുകൾ തയ്യാറാക്കുക, ജി.എസ്.ടിയിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.