നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ കരാർ തൊഴിലാളികളുടെ ജോലി സംരക്ഷിക്കണമെന്നും മിനിമം കൂലി നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് സിയാൽ കരാർ തൊഴിലാളി സംരക്ഷണ സദസ് സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ ജോ. സെക്രട്ടറി എൻ.സി.മോഹനൻ ഉദ്ഘാടനം ചെയ്തു. എ.എസ്. സുരേഷ്, സി.എസ്.ബോസ്, സി.എം.തോമാസ് തുടങ്ങിയവർ സംസാരിച്ചു. പ്രശ്‌നം പരിഹരിച്ചില്ലെങ്കിൽ സിയാലിലെ മുഴുവൻ കരാർ തൊഴിലാളികളെയും അണിനിരത്തി ശക്തമായ സമരത്തിന് നേതൃത്വം നൽകുമെന്ന് സിയാൽ കോൺട്രാക്ട് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) നേതാക്കൾ പറഞ്ഞു.