മൂവാറ്റുപുഴ: ഉന്നത വിജയം കൈവരിച്ച എസ്.എസ്.എൽ.സി ,പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള ഡോ. കുഴൽനാടൻ മെറിറ്റ് അവാർഡ് 2022 ശനിയാഴ്ച വിതരണം ചെയ്യും. മേള ഓഡിറ്റോറിയത്തിൽ രാവിലെ 10 ന് നടക്കുന്ന ചടങ്ങിൽ മുൻ ഡി.ജി.പി അലക്സാണ്ടർ ജേക്കബ് മോട്ടിവേഷൻ ക്ലാസും നടക്കും. രമ്യാ ഹരിദാസ് എം.പി, ഉമാ തോമസ് എം.എൽ.എ എന്നിവർ പങ്കെടുക്കും. വിദ്യാർത്ഥികൾക്ക് മാത്യു കുഴൽനാടൻ എം.എൽ.എയുമായി സംവദിക്കാനും സൗകര്യമൊരുക്കിയിട്ടുണ്ട്. 982 വിദ്യാർത്ഥികളാണ് ഇക്കുറി അവാർഡിന് അർഹരായത്.