1

മട്ടാഞ്ചേരി: കൊച്ചിയിലെ സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന ഹാജീസ ഹാജീ മൂസ മെമ്മോറിയൽ ഹൈസ്കൂൾ അടച്ച് പൂട്ടാനുള്ള മാനേജ്മെന്റ് നീക്കത്തിനെതിരെ സ്കൂൾ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ഉപവാസ സമരത്തിന് പിന്തുണയുമായി മാവേലിയും എത്തി. പൂർവ വിദ്യാർത്ഥിയും സ്കൂൾ സംരക്ഷണ സമിതി ഭാരവാഹിയുമായ റഫീക്ക് ഉസ്മാൻ സേഠിന്റെ നേതൃത്വത്തിലാണ് ഇന്നലെ ഉപവാസ സമരം നടന്നത്. രണ്ടാം ഘട്ട പ്രക്ഷോഭത്തിന്റെ ഭാഗമായി നടന്ന സമരം സിനിമാ താരം കലാഭവൻ ഹനീഫ് ഉദ്ഘാടനം ചെയ്തു. അസീസ് പട്ടേൽ സേഠ് അദ്ധ്യക്ഷത വഹിച്ചു. കെ.ബി. സലാം,എൻ.കെ.എ. ഷരീഫ്, ഷമീർ വളവത്ത്, എം.കെ. സെയ്തലവി തുടങ്ങിയവർ സംസാരിച്ചു. ഉപവാസം വൈകിട്ട് മാവേലി ഇളനീർ നൽകി അവസാനിപ്പിച്ചു.