kklm

കൂത്താട്ടുകുളം: കൂത്താട്ടുകുളം ഫാർമേഴ്സ് സർവീസ് സഹകരണ ബാങ്ക് - കൺസ്യൂമർ ഫെഡ് എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന ഓണം സബ്സിഡി ചന്ത ബാങ്കിന്റെ കിഴകൊമ്പ്, കൂത്താട്ടുകുളം ഡിപ്പോകളിൽ ആരംഭിച്ചു. ബാങ്ക്‌ പ്രസിഡന്റ് സണ്ണി‌ കുര്യാക്കോസ് ഉദ്ഘാടനം നിർവഹിച്ചു. പതിനൊന്ന് ഇനങ്ങളടങ്ങിയ കിറ്റിന് 470 രൂപയാണ് വില. ചടങ്ങിൽ ബാങ്ക് ഭരണസമിതി അംഗങ്ങളായ പോൾമാത്യു, കെ.വി. ബാലചന്ദ്രൻ,​ റോബിൻ ജോൺവൻനിലം, പി.ജെ.തോമസ്, ജേക്കബ് രാജൻ, ജിജി ഷാനവാസ്, എം.ബി.വനജ, ബാങ്ക്‌ മാനേജിംഗ് ഡയറക്ടർ അഭിലാഷ് എസ്.നമ്പൂതിരി എന്നിവർ സംസാരിച്ചു.