 പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്ന് വിഭാഗം കൗൺസിലർമാർ ഇറങ്ങിപ്പോയി
മുസ്ലിം ലീഗ് യോഗത്തിൽ നിന്ന് വിട്ടുനിന്നു

തൃക്കാക്കര: തൃക്കാക്കര നഗരസഭയിൽ ഓണാഘോഷ കമ്മിറ്റി രൂപീകരണത്തെച്ചൊല്ലി യു.ഡി.എഫിൽ കലാപം. ഇന്നലെ ചേർന്ന യു.ഡി.എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ നിന്ന് വിഭാഗം കോൺഗ്രസ് കൗൺസിലർമാർ ഇറങ്ങിപ്പോയി. മുസ്ലിം ലീഗ് യോഗത്തിൽ നിന്ന് വിട്ടുനിന്നു.

ഓണാഘോഷ കമ്മിറ്റി രൂപീകരണത്തിൽ ഉപസമിതി ചർച്ച ചെയ്ത് തീരുമാനിച്ച ലിസ്റ്റിൽ ഏകപക്ഷീയമായി മാറ്റം വരുത്തുകയായിരുന്നു. യോഗത്തിൽ കൂടിയാലോചനയിലാതെ ഓണാഘോഷ കമ്മിറ്റിയിൽ മാറ്റം വരുത്തിയതിൽ പ്രതിഷേധിച്ച് വികസനകാര്യാ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്മിത സണ്ണി, വി.ഡി സുരേഷ്, രാധാമണി പിള്ള, ജോസ് കളത്തിൽ,എന്നിവർ യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി.
നേരത്തെ തീരുമാനിച്ചിരുന്നത് ഫുഡ് കമ്മിറ്റിയുടെ ചെയർമാനായി കോൺഗ്രസ് കൗൺസിലർ വി.ഡി. സുരേഷിനെയും കൺവീനറായി വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സ്മിത സണ്ണിയെയുമായിരുന്നു. വി.ഡി. സുരേഷ് തത് സ്ഥാനത്ത് നിന്ന് മാറ്റണമെന്ന ആവശ്യപ്പെട്ടപ്പോൾ ഇരുവരെയും മാറ്റിയതാണ് പ്രശ്നങ്ങൾക്ക് വഴിയൊരുക്കിയത്. കോൺഗ്രസ് നേതാവും മുൻ നഗരസഭാ ചെയർമാനായിരുന്ന പി.ഐ മുഹമ്മദാലിയെ രക്ഷാധികാരികളുടെ ലിസ്റ്റിൽ ഒഴിവാക്കി സ്വാഗത സംഗം വൈസ് ചെയർമാനാക്കി മാറ്റിയതിലും ഇവർ എതിർപ്പ് പ്രകടിപ്പിച്ചു

# കത്ത് നൽകി

തൃക്കാക്കര നഗരസഭയിൽ ഓണാഘോഷ കമ്മിറ്റിയിൽ നിന്ന് തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സ്മിത സണ്ണി,ജോസ് കളത്തിൽ,രാധാമണി പിള്ള എന്നിവർ സെക്രട്ടറിക്ക് കത്ത് നൽകി. കുടിയാലോചനയിലാതെ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചതിൽ പ്രതിഷേധിച്ചാണ് കത്ത്.