
കൂത്താട്ടുകുളം: കിഴക്കൊമ്പ് പുരോഗമന സാഹിത്യ ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ വയോജനവേദി ഓണാഘോഷപരിപാടി സംഘടിപ്പിച്ചു. പ്രസിഡന്റ് സി.എൻ. പ്രഭകുമാറിന്റെ അദ്ധ്യക്ഷതയിൽ വയോജനവേദി അംഗങ്ങളുടെ കലാ,കായിക മത്സരങ്ങളും ഓണസദ്യയും നടത്തി. കൂത്താട്ടുകുളം നഗരസഭാ ചെയർപേഴ്സൺ വിജയശിവൻ ഉദ്ഘാടനം നിർവഹിച്ചു. പി.ടി. പൗലോസ് മുഖ്യാതിഥിയായി.
നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സണ്ണി കുര്യാക്കോസ് സമ്മാനദാനം നിർവഹിച്ചു, മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ അംബിക രാജേന്ദ്രൻ, ഡോ.ആശിഷ്, പി.ജി.മഹേഷ്, വയോജന വേദി കൺവീനർ പി.ജെ.തോമസ്, മുനിസിപ്പൽ കൗൺസിലർ ഷിബി ബേബി, എം.കെ.പ്രകാശ്, റെമിൽജോയി, ഷിനു മോഹൻ, സുമ ഹരിദാസ്, അനു ജോൺ, വയോമിത്രം കോ ഓർഡിനേറ്റർ സെബിൻ, എം.കെ.രാജു എന്നിവർ സംസാരിച്ചു.