
പറവൂർ: പറവൂർ നിയോജക മണ്ഡലത്തിന്റെ വികസനം മുരടിപ്പിച്ച എം.എൽ.എയുടെ നിലപാടുകൾ തിരുത്തണമെന്നാവശ്യപ്പെട്ട് സി.പി.എമ്മിന്റെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു. 154 വാർഡ് കേന്ദ്രങ്ങളിൽ നടന്ന പ്രകടനത്തിലും സമ്മേളനത്തിലും നിരവധി പേർ പങ്കെടുത്തു. പെരുമ്പടന്നയിൽ ഏരിയാ സെക്രട്ടറി ടി.ആർ.ബോസ്, വരാപ്പുഴ മണ്ണംതുരുത്തിൽ കളമശേരി ഏരിയാ സെക്രട്ടറി കെ.ബി. വർഗീസ്, ചിറക്കകം മരോട്ടിചുവടിൽ തൃക്കാക്കര ഏരിയാ സെക്രട്ടറി എ.ജി. ഉദയകുമാർ എന്നിവർ ഉദ്ഘാടനം ചെയ്തു.