ആലുവ: ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന സംരംഭകത്വ വികസന ഇടനാഴി പദ്ധതിക്ക് നാളെ തുടക്കമാകും. പദ്ധതിയുടെ ഭാഗമായുള്ള ഏകദിന ശില്പശാലകളുടെ ജില്ലാതല ഉദ്ഘാടനം ആലുവ യു.സി കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 10ന് മന്ത്രി പി. രാജീവ് നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് അദ്ധ്യക്ഷത വഹിക്കും. കളക്ടർ ഡോ. രേണു രാജ് മുഖ്യപ്രഭാഷണവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോർജ് ആമുഖ പ്രസംഗവും നടത്തും.