
മരട്: ജനകീയം വയോജന ക്ലബ്ബിന്റെ ഓണാഘോഷം മരട് നഗരസഭ 19-ാം ഡിവിഷനിലെ പകൽവീട്ടിൽ നഗരസഭാ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർപേഴ്സൺ അഡ്വ.രശ്മി സനിൽ ഹരിത കർമ്മസേനാംഗങ്ങൾക്ക് ഓണപ്പുടവ സമ്മാനിച്ചു. ക്ലബ്ബ് സെക്രട്ടറി ടി.എസ്.ലെനിൻ, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.ഡി.രാജേഷ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ രേണുക, വയോമിത്രം കോ ഓർഡിനേറ്റർ ശ്രുതി ജെറിൻ എന്നിവർ സംസാരിച്ചു. ആഘോഷത്തിന്റെ ഭാഗമായി മാവേലിയും പുലികളിയുമായി ഓണം ഘോഷയാത്രയും വയോജനങ്ങളുടെ ഓണപ്പാട്ടും ഓണക്കളിയും ഓണ സദ്യയും ഉണ്ടായിരുന്നു.