പറവൂർ: നിയോജക മണ്ഡലത്തിലെ മൂന്ന് റോഡുകളുടെ നിർമ്മാണത്തിന് 50 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. അത്താണി -കാവിൽനട-ചെമ്മായം റോഡ്,​ അയിരുർ - തുരുത്തിപ്പുറം റോഡ്,​ പറവൂർ ചേന്ദമംഗലം റോഡ് എന്നിവയ്ക്കാണ് തുക അനുവദിച്ചത്.