
ആലുവ: കടുങ്ങല്ലൂർ സർവ്വീസ് സഹകരണ ബാങ്ക് പടിഞ്ഞാറെ കടുങ്ങല്ലൂരിൽ പുതിയതായി ആരംഭിച്ച സഹകരണ സൂപ്പർ മാർക്കറ്റ് ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.ജി. സോമാത്മജൻ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ, കെ.ആർ. രാമചന്ദ്രൻ, വി.കെ. ഷാനവാസ്, ഓമന ശിവശങ്കരൻ, മുഹമ്മദ് അൻവർ, വി.എ. അബ്ദുൾ റഷീദ്, ഖാലിദ് ആത്രപ്പിള്ളി, എം.എസ്. ശ്രീകുമാർ, സിന്ധു ഹരികുമാർ, ആശ സുനിൽ, സെക്രട്ടറി എസ്.എൽ നിഖിൽ എന്നിവർ സംസാരിച്ചു. ബി. രാധാകൃഷ്ണൻ സ്വാഗതവും ടി.കെ. രാജു നന്ദിയും പറഞ്ഞു.