
തോപ്പുംപടി: വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ചെല്ലാനം കൊച്ചി ജനകീയവേദി സായാഹ്ന ധർണ്ണ
ടത്തി. ജനകീയവേദി ജനറൽ കൺവീനർ വി.ടി.സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ പരിസ്ഥിതി ദുരന്തമായി മാറിയിരിക്കുന്ന വിഴിഞ്ഞം തുറമുഖ പദ്ധതി എത്രയും വേഗം ഉപേക്ഷിക്കണമെന്ന് വി. ടി.സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. ജോസഫ് ജയൻ കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. ജെയ്സൻ സി.കൂപ്പർ, മെറ്റിൽഡ ക്ലീറ്റസ്, ക്വിന്റിൻ കാമ്പിയോസ് തുടങ്ങിയവർ സംസാരിച്ചു.