കാലടി : തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്ര ട്രസ്റ്റ് നടപ്പിലാക്കുന്ന മംഗല്യം സമൂഹ വിവാഹ പദ്ധതിയുടെ ഒമ്പതാമത് വിവാഹ ചടങ്ങുകൾ ശനിയാഴ്ച നടക്കും. രാവിലെ എട്ട് മുതൽ പത്തവരെയുള്ള സമയത്ത് ഏഴ് യുവതികളുടെ വിവാഹം നടക്കും. ശനി രാവിലെ പത്തിന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് അനുഗ്രഹ പ്രഭാഷണം നടത്തും.

ബെന്നി ബഹനാൻ എം .പി, അൻവർ സാദത്ത് എ.എൽ.എ, ആലുവ റൂറൽ എസ്.പി. വിവേക് കുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. ക്ഷണിക്കപ്പെട്ട അതിഥികൾക്കും വധൂ - വരൻമാരുടെ ബന്ധുജനങ്ങൾക്കും വിവാഹസദ്യയും ഏർപ്പെടുത്തിയിട്ടുണ്ട്. 2013 ൽ ആരംഭിച്ച വിവാഹ പദ്ധതി പ്രകാരം ഇതുവരെ 100 യുവതികൾ വിവാഹിതരായിട്ടുണ്ടെന്ന് സെക്രട്ടറി കെ.എ.പ്രസൂൺ കുമാർ അറിയിച്ചു.