വൈപ്പിൻ: കെ.പി.എം.എസ് വൈപ്പിൻ യൂണിയന്റെ ആഭിമുഖ്യത്തിൽ അയ്യങ്കാളിയുടെ ജന്മദിനാഘോഷം 9 ന് ഞാറക്കലിൽ നടക്കും. കെ.ടി.എക്‌സ് ഹാൾ പരിസരത്ത് നിന്ന് വിവിധ വാദ്യമേളങ്ങളോടെ വൈകിട്ട് 3 ന് തുടങ്ങുന്ന ഘോഷ യാത്ര സഹോദര നഗറിൽ എത്തിച്ചേരുമ്പോൾ അനുസ്മരണ സമ്മേളനം കെ.എൻ. ഉണ്ണിക്കൃഷ്ണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ചെയർമാൻ എൻ.കെ. ചന്ദ്രൻ, ജനറൽ കൺവീനർ എൻ.ജി. രതീഷ്, അഡ്വ. ജയശങ്കർ,അഡ്വ.ഹരീഷ് വാസുദേവൻ, രസികല പ്രിയരാജ്, പി.കെ. സുഗുണൻ തുടങ്ങിയവർ പങ്കെടുക്കും. വാർത്താസമ്മേളനത്തിൽ കെ.പി.എം.എസ് ഭാരവാഹികളായ എൻ.ജി. രതീഷ്, പി.കെ. സുഗുണൻ, വി.കെ. ബാബു, ടി.പി. സുരേഷ് എന്നിവർ പങ്കെടുത്തു.