photo

വൈപ്പിൻ: കൺസ്യൂമർ ഫെഡുമായി സഹകരിച്ച് നായരമ്പലം സർവീസ് സഹകരണബാങ്ക് നടത്തുന്ന ഓണം സഹകരണ വിപണിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് പി.കെ.രാജീവ് നിർവ്വഹിച്ചു . ഭരണസമിതി അംഗങ്ങളായ എൻ.എസ്. സുഭാഷ്‌കുമാർ ,പി. എസ് . ജയൻ, എ.ജി. ജോസഫ് , സെക്രട്ടറി ഉഷാദേവി എന്നിവർ പങ്കെടുത്തു . സബ്‌സിഡി നിരക്കിൽ അരിയും പഞ്ചസാരയും വെളിച്ചെണ്ണയുമുൾപ്പെടെ പത്തോളം പലചരക്കുസാധങ്ങളാണ് വിൽക്കുന്നത്.