വൈറ്റില: മാർത്തോമ്മാ കിന്റർഗാർഡൻ ഓണാഘോഷം കൊച്ചി നഗരസഭാ കൗൺസിലർ ഡിബിൻ ദിലീപ് ഉദ്ഘാടനം ചെയ്തു. മാർത്തോമ്മാ എഡ്യൂക്കേഷണൽ സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗം കുരുവിള മാത്യൂസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സൊസൈറ്റി സെക്രട്ടറി ജോർജ് പി.കോര, ഡയറക്ടർ ബോർഡ് അംഗം കുരുവിള ജേക്കബ്ബ്, ഹെഡ് ടീച്ചർ അശ്വിൻ റോമി മാത്യു, കെ. വൈഷ്ണവി എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.