modi
f

അഞ്ച് റെയിൽവേ വികസന പദ്ധതികൾ ഓണോപഹാരം

കൊച്ചി: കേരളത്തിൽ ഒരു ലക്ഷം കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പുരോഗമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിൽ കൊച്ചി മെട്ര‌ോ പേട്ട-എസ്.എൻ.ജംഗ്ഷൻ റൂട്ടിന്റെയും റെയിൽവേയുടെ മൂന്ന് പദ്ധതികളുടെയും ഉദ്ഘാടനവും മെട്രോ രണ്ടാം ഘട്ടം ശിലാസ്ഥാപനവും നിർവഹിക്കുകയായിരുന്നു പ്രധാനമന്ത്രി.

4,600 കോടി വരുന്ന അഞ്ച് പദ്ധതികളും കേരളത്തിനുള്ള ഓണോപഹാരങ്ങളാണ്. വികസനത്തിന്റെ പുതിയൊരു സംസ്കാരമാണ് കേരളത്തിലി​പ്പോൾ. കാക്കനാട് ഇൻഫോ പാർക്കിലേക്കുള്ള മെട്രോയുടെ രണ്ടാം ഘട്ടം യുവാക്കൾക്കും പ്രൊഫഷണലുകൾക്കും ഗുണമാവും. റെയിൽവേ സ്റ്റേഷനുകൾ എയർപോർട്ട് പോലെയാക്കുകയാണ്. കേരളത്തിലെ പ്രധാനപ്പെട്ട കൊല്ലം, എറണാകുളം ജംഗ്ഷൻ, ടൗൺ എന്നീ റെയിൽവേ സ്റ്റേഷനുകൾ അന്താരാഷ്‌ട്ര നി​ലവാരത്തി​ലാക്കാനുള്ള പുനർനിർമ്മാണങ്ങൾക്കാണ് തുടക്കമിട്ടത്.

തിരുവനന്തപുരം - മംഗലാപുരം റെയിൽപ്പാത ഇരട്ടിപ്പിച്ചത് റെയിൽ കണക്ടിവിറ്റിയിൽ നാഴികക്കല്ലാണ്. ലക്ഷക്കണക്കിന് ശബരിമല തീർത്ഥാടകർക്ക് ഏറ്റുമാനൂർ -ചിങ്ങവനം - കോട്ടയം പാത ഇരട്ടിപ്പിക്കൽ അനുഗ്രഹമായി.

ദേശീയ പാത 66 ആറുവരിയാക്കാൻ 55,000 കോടിയാണ് കേന്ദ്രം ചെലവിടുന്നത്. ടൂറിസം, വാണിജ്യവികസനത്തിനുള്ള കണക്ടിവിറ്റിയിൽ കേന്ദ്രം പ്രത്യേക ശ്രദ്ധ നൽകുന്നു. പത്ത് ലക്ഷം രൂപ വരെ ഈടില്ലാതെ വായ്പ നൽകുന്ന മുദ്രയോജനയിൽ കേരളത്തിൽ 17,000 കോടി​യാണ് അനുവദി​ച്ചത്. ഇതി​ൽ നല്ലൊരുഭാഗം ടൂറി​സം രംഗത്താണ്.​ മെട്രോ സംവി​ധാനം രാജ്യമാകെ വ്യാപി​പ്പി​ക്കും.. 40 വർഷം മുമ്പ് രാജ്യത്ത് മെട്രോ വന്ന് 30 വർഷം കഴി​ഞ്ഞപ്പോഴും 250 കി​ലോമീറ്റർ പാതയേ ഉണ്ടായി​രുന്നുള്ളൂ. കഴി​ഞ്ഞ എട്ടു വർഷം കൊണ്ട് 500 കി​ലോമീറ്റർ പുതി​യ പാത തുറന്നു. 1000 കി​ലോമീറ്ററി​ന്റെ നി​ർമ്മാണം പുരോഗമി​ക്കുന്നു.ഹരി​യാനയി​ലെ ഫരീദാബാദി​ൽ അമൃത ആശുപത്രി​യുടെ ഉദ്ഘാടന വേളയി​ൽ മാതാ അമൃതാനന്ദയി​യുടെ അനുഗ്രഹം ലഭി​ച്ചതിൽ താൻ ധന്യനായി​. കേരളത്തി​ന്റെ മണ്ണി​ൽ നി​ന്ന് അതി​ന് നന്ദി​ പറയുകയാണെന്നും മലയാളി​കൾക്ക് ഓണാശംസകൾ നേർന്നുകൊണ്ട് മോദി പറഞ്ഞു.ചടങ്ങി​ൽ ഗവർണർ ആരി​ഫ് മുഹമ്മദ് ഖാൻ, മുഖ്യമന്ത്രി​ പി​ണറായി​ വി​ജയൻ, മന്ത്രിമാരായ​ പി​.രാജീവ്, ​ ആന്റണി​ രാജു, കൊച്ചി​ മേയർ അഡ്വ.എം.അനി​ൽകുമാർ, ഹൈബി​ ഈഡൻ എം.പി​.എന്നി​വർ പങ്കെടുത്തു.

പ്രധാനമന്ത്രി​

തുടക്കമി​ട്ടത്

 കൊച്ചി മെട്രോ പേട്ട മുതൽ എസ്.എൻ.ജംഗ്ഷൻ വരെയുള്ള ഭാഗം ഉദ്ഘാടനം.

 കൊച്ചി മെട്രോയുടെ പാലാരിവട്ടം മുതൽ കാക്കനാട് ഇൻഫോ പാർക്ക് വരെയുള്ള രണ്ടാം ഘട്ടം

ശി​ലാസ്ഥാപനം

 കുറുപ്പന്തറ - കോട്ടയം - ചി​ങ്ങവനം റെയി​ൽപാത ഇരട്ടി​പ്പി​ക്കലും വൈദ്യുതീകരണവും ഉദ്ഘാടനം

 കൊല്ലം - പുനലൂർ സിംഗി​ൾ ലൈൻ സെക്ഷൻ വൈദ്യുതീകരണം ഉദ്ഘാടനം

 എറണാകുളം ജംഗ്ഷൻ, ടൗൺ​, കൊല്ലം ജംഗ്ഷൻ റെയി​ൽവേ സ്റ്റേഷനുകളുടെ പുനർനി​ർമ്മാണത്തി​ന്റെ

ശി​ലാസ്ഥാപനം

കെ​-​റെ​യി​​​ൽ​ ​പ​റ​യാ​തെ
പ​റ​ഞ്ഞ് ​മു​ഖ്യ​മ​ന്ത്രി​

സം​സ്ഥാ​ന​ത്തെ​ ​ഗ​താ​ഗ​ത​ ​മേ​ഖ​ല​യു​ടെ​ ​വി​​​ക​സ​ന​ത്തി​​​നാ​യി​ ​സ​മ​ർ​പ്പി​​​ച്ച​ ​പ​ദ്ധ​തി​​​ക​ൾ​ക്ക് ​എ​ത്ര​യും​വേ​ഗം​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​അ​നു​മ​തി​​​ ​ന​ൽ​ക​ണ​മെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​​​ ​പി​​​ണ​റാ​യി​​​ ​വി​​​ജ​യ​ൻ​ ​പ​റ​ഞ്ഞു.​ ​പ്ര​ധാ​ന​മ​ന്ത്രി​​​ ​ന​രേ​ന്ദ്ര​മോ​ദി​​​ ​പ​ങ്കെ​ടു​ത്ത​ ​മെ​ട്രോ,​ ​റെ​യി​​​ൽ​ ​പ​ദ്ധ​തി​​​ക​ളു​ടെ​ ​ഉ​ദ്ഘാ​ട​ന​ ​ച​ട​ങ്ങി​​​ൽ​ ​സ്വാ​ഗ​തം​ ​പ​റ​യ​വേ​യാ​ണ് ​കെ​-​റെ​യി​ലി​നെ​ ​പ​രോ​ക്ഷ​മാ​യി​​​ ​സൂ​ചി​​​പ്പി​​​ച്ചു​ള്ള​ ​മു​ഖ്യ​മ​ന്ത്രി​​​യു​ടെ​ ​അ​ഭ്യ​ർ​ത്ഥ​ന.

റോ​ഡു​ക​ളി​​​ലെ​ ​വാ​ഹ​ന​ ​ബാ​ഹു​ല്യം​ ​ഒ​ഴി​​​വാ​ക്കാ​നാ​യി​​​ ​സ​ർ​ക്കാ​ർ​ ​ന​ട​ത്തു​ന്ന​ ​ശ്ര​മ​ങ്ങ​ൾ​ക്ക് ​കേ​ന്ദ്ര​ത്തി​ന്റെ​ ​മൂ​ല്യ​വ​ത്താ​യ​ ​സ​ഹാ​യം​ ​വേ​ണം.​ ​കേ​ര​ള​ത്തി​​​ലെ​ ​നി​​​ര​ത്തു​ക​ളി​​​ലെ​ ​വാ​ഹ​ന​സാ​ന്ദ്ര​ത​ ​വ​ള​രെ​ ​കൂ​ടു​ത​ലാ​ണ്.​ ​ജ​ല,​ ​റെ​യി​ൽ,​ ​വ്യോ​മ​ഗ​താ​ഗ​ത​ ​സം​വി​ധാ​ന​ങ്ങ​ളെ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​ണ്.​ ​വൈ​ദ്യു​തി,​ ​ഹൈ​ഡ്ര​ജ​ൻ​ ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ​പ്ര​ചാ​ര​വും​ ​ന​ൽ​കു​ന്നു.