somi

തൃക്കാക്കര: തൃക്കാക്കര നഗരസഭയിലെ ജീവനക്കാരുടെ നേതൃത്വത്തിലെ ഓണാഘോഷത്തിന്റെ ഭാഗമായി കൗൺസിലർമാരും ജീവനക്കാരും തമ്മിൽ വടംവലി മത്സരം സംഘടിപ്പിച്ചു. പുരുഷന്മാരുടെ വടംവലിയിൽ എം.ജെ.ഡിക്സൻ നയിച്ച കൗൺസിലർമാരുടെ ടീം വിജയിച്ചു. രണ്ടാം മത്സരത്തിൽ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ സോമി റെജിയുടെ നേതൃത്വത്തിലെ ടീം വിജയിച്ചു. തുടർന്ന് പൂക്കള മത്സരവും പായസ വിതരണവുമുണ്ടായിരുന്നു.