
ആലുവ: ഹൈറോഡ് പൈനാടത്ത് തെക്കേവീട്ടിൽ ഡോ. പി.ഐ. പൗലോസ് (87) നിര്യാതനായി. മെഡിക്കൽ സൂപ്രണ്ട്, ഡി.എം.ഒ പദവികളിലും ഇന്ത്യൻ എയർ ഫോഴ്‌സ് എമർജൻസി കമ്മീഷനിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് അകപ്പറമ്പ് മാർ ശാബോർ അഫ്രോത്ത് പള്ളിയിൽ.
ഭാര്യ: ബാവ കൊച്ചി പറപ്പള്ളിൽ കുടുംബാംഗം. മക്കൾ: ഡോ. സൈറ (എക്‌സിക്യുട്ടീവ് ഡയറക്ടർ, ഇ.എച്ച്. എ ന്യൂഡൽഹി), ഡോ. ഷിർളി (യു.എസ്.എ), ജോർജി (ഒറാക്കിൾ, ബംഗളൂരു), ഡോ. സെറീന. മരുമക്കൾ: ഡോ. മാത്യു സന്തോഷ് തോമസ് (ന്യൂഡൽഹി), ഡോ. തോമസ് മാത്യു (യു.എസ്.എ), ശോഭ, ഡോ. ജേക്കബ് ചെറിയാൻ (തിരുവല്ല മെഡിക്കൽ മിഷൻ).