modi

കൊച്ചി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിദ്ധ്യത്തിൽ ഇന്നലെ രാത്രി സംസ്ഥാന ബി.ജെ.പിയുടെ കോർ കമ്മിറ്റി യോഗം ചേർന്നു. പ്രധാനമന്ത്രി താമസിക്കുന്ന വെല്ലിംഗ്ടൺ ഐലൻഡിലെ താജ് മലബാർ ഹോട്ടലിൽ ആയിരുന്നു യോഗം. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ഇ.സുധീർ, സി.കൃഷ്ണകുമാർ, അഡ്വ.ജോർജ് കുര്യൻ, വൈസ് പ്രസിഡന്റ് എ.എൻ.രാധാകൃഷ്ണൻ, സംഘടനാ ജനറൽ സെക്രട്ടറി എം.ഗണേഷ്, സഹ. സംഘടനാ ജനറൽ സെക്രട്ടറി കെ.സുഭാഷ്, പ്രഭാരി സി.പി.രാധാകൃഷ്ണൻ, മുൻപ്രസിഡന്റുമാരായ കുമ്മനം രാജശേഖരൻ, സി.കെ.പത്മനാഭൻ, ഒ.രാജഗോപാൽ തുടങ്ങിയവർ കോർ കമ്മിറ്റിയിൽ പങ്കെടുത്തു.