
കുറുപ്പംപടി : കേരള സർക്കാർ വനിതാ-ശിശു വകുപ്പിന്റെ "പോഷൺ അഭിയാൻ" പദ്ധതിയുടെ രണ്ടാം ഘട്ടം സെപ്റ്റംബർ 1 മുതൽ 30 വരെ "പോഷൺ മാ " ആചരിക്കുന്നതിന്റെ ഭാഗമായി വേങ്ങൂർ ഗ്രാമപഞ്ചായത്ത് ഐ.സി. ഡി.എസിന്റെ ആഭിമുഖ്യത്തിൽ "പോഷണ അഭിയാൻ പോഷൺ മാ " പദ്ധതി സംഘടിപ്പിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിൽപ സുധീഷ് നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജു പീറ്റർ അദ്ധ്യക്ഷത വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ രമ്യ കെ.എസ്., പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. സി. കൃഷ്ണൻകുട്ടി, വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ഷിജോ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷീബ ചാക്കപ്പൻ, പഞ്ചായത്ത് അംഗങ്ങളായ പി.വി. പീറ്റർ, ടി.ബിജു, ബേസിൽ കല്ലറക്കൽ, മരിയ സാജ് മാത്യു, ജിനു ബിജു, ശശികല കെ.എസ്., വിനു സാഗർ, അങ്കണവാടി വർക്കർ മേരി മാത്യു എന്നിവർ ചടങ്ങിൽ സംസാരിച്ചു. ചൂരത്തോട് അങ്കണവാടിയിൽ ന്യൂട്രീഷൻ എക്സിബിഷൻ സംഘടിപ്പിച്ചു. തൂങ്ങാലി സി.എച്ച്.സി യിലെ ആരോഗ്യപ്രവർത്തകർ പോഷണ സന്ദേശം നൽകി.