കൊച്ചി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കലൂർ യൂണിറ്റിലെ അംഗങ്ങളുടെ കുട്ടികൾക്ക് വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി അഡ്വ.എ.ജെ.റിയാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.എ.നാദിർഷ അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് അംഗങ്ങൾക്ക് ഓണഫണ്ട്, ഓണഫണ്ട് ലോൺ എന്നിവയും വിതരണം ചെയ്തു. ജില്ലാ നേതാക്കളായ സി.എസ്.അജ്മൽ, എം.സി.പോൾസൺ, അബ്ദുൾ റസാഖ്, അസീസ് മൂലയിൽ, പോൾ മാമ്പിള്ളി, യൂണിറ്റ് സെക്രട്ടറി കെ.സി.അനസ്, ട്രഷറർ സജി സ്റ്റാൻലി എന്നിവർ സംസാരിച്ചു.