
കോതമംഗലം: കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് കവളങ്ങാട് ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ കർഷകർക്ക് ടിഷ്യുകൾച്ചറൽ വാഴത്തൈകൾ വിതരണം ചെയ്തു. ഒരു കോടി ഫല വൃക്ഷ തൈ വിതരണ പദ്ധതി പ്രകാരം റോബസ്റ്റ ഇനത്തിൽപ്പെട്ട വാഴത്തൈകളാണ് വിതരണം ചെയ്തത്. പ്രസിഡന്റ് സൈജന്റ് ചാക്കോ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജിൻസിയ ബിജു അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജമീല ഷംസുദീൻ, മനോജ് കെ.പി, പൗലോസ് കുന്നുമ്മേൽ, ലൗലി ജിജി, ജോർജ് തച്ചിയത്ത്, മീനാക്ഷി സന്തോഷ്, ജിജി ബിനോയി, ദീപ വി.കെ, വിനീഷ് പി.എം തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഓഫീസർ സജി.കെ.എ. സ്വാഗതവും അസിസ്റ്റന്റ് കൃഷി ഓഫീസർ കെ. സി. സാജു നന്ദിയും പറഞ്ഞു.