കോലഞ്ചേരി: പുത്തൻകുരിശ് പഞ്ചായത്ത് വാർഷിക പദ്ധതിയിൽ പെടുത്തി ആയൂർവേദ ആശുപത്രിയിൽ നടപ്പാക്കുന്ന യോഗ പരിശീലന പരിപാടിയിലേക്ക് പരിശീലകരെ നിയമിക്കും. അംഗീകൃത സർവ്വകലാശാലയിൽ നിന്ന് ബി.എൻ.വൈ.എസ് ബിരുദം, ഒരു വർഷത്തിൽ കുറയാതെയുള്ള യോഗ കോഴ്സ്, പി.ജി, ഡിപ്ളോമ, യോഗ അസോസിയേഷനും സ്പോർട്സ് കൗൺസിലും അംഗീകരിച്ച യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവർ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം 6 ന് മുമ്പ് ആയൂർവേദ ആശുപത്രിയിൽ അപേക്ഷ നൽകണം. അന്വേഷണങ്ങൾക്ക് 9526394953, 7736699280