കുറുപ്പംപടി : വേങ്ങൂർ ഗ്രാമപഞ്ചായത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെ തൊഴിലാളികൾക്കായി ഗ്രാമ റോസ്ഗാർ ദിവസ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശിൽപ സുധീഷിന്റെ അദ്ധ്യക്ഷത വഹിച്ചു. കൂവപ്പടി ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ റഹീമ ബീവി ബോധവത്കരണ ക്ലാസ് നൽകി. വാർഡ് അംഗം ആൻസി ജോബി, ജോയിന്റ് ബി.ഡി.ഒ ലളിതാംബിക, ബ്ലോക്ക് പഞ്ചായത്ത് അംഗം ഡെയ്സി ജെയിംസ്,വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ ഷിജോ, പഞ്ചായത്ത് അംഗങ്ങളായ ടി. ബിജു, ജിനു ബിജു, ശശികല കെ.എസ്.,വിനു സാഗർ, എം.ജി.എൻ.ആർ.ജി.എസ് അസിസ്റ്റന്റ് എൻജിനിയർ രാഹുൽ.ആർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ബേബിമോൾ, ഓവർസിയർ അനൂപ് രാജ് എന്നിവർ ചടങ്ങിൽ സംസാരിച്ചു.