കിഴക്കമ്പലം: കൺസ്യൂമർ ഫെഡ് നൽകുന്ന സാധനങ്ങളടങ്ങിയ ഓണക്കി​റ്റ് വിതരണം കിഴക്കമ്പലം സഹകരണ ബാങ്കിൽ ആരംഭിച്ചു. 769 പേർക്കാണ് കി​റ്റ് നൽകുന്നത്. ഒരു കി​റ്റിന് 470 രൂപയാണ് വില. വിതരണോദ്ഘാടനം ബാങ്ക് പ്രസിസന്റ് ചാക്കോ പി. മാണി നിർവ്വഹിച്ചു. സെക്രട്ടറി ജിജോ വർഗീസ്, ഡയറക്ടർമാരായ ജോർജ് തണ്ണാംകുഴി,ടി.കെ. ബിജു മാർഗര​റ്റ് അബ്രഹാം എന്നിവർ പങ്കെടുത്തു.