കോലഞ്ചേരി: വടയമ്പാടി ഗവ. എൽ.പി സ്‌കൂളിൽ സമൂഹ ഓണസദ്യ നടത്തി. പഞ്ചായത്ത്, പൊലീസ്, വ്യാപാരികൾ, തൊഴിലാളി യൂണിയനുകൾ, റെസിഡന്റ്‌സ് അസോസിയേഷനുകൾ ക്ലബ്ബുകൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറയിൽ നിന്ന് ആളുകൾ പങ്കെടുത്തു. പഞ്ചായത്ത് അംഗം കെ.സി. ഉണ്ണിമായ, ഹെഡ്മിസ്ട്രസ് ഷിജി കുര്യാക്കോസ്, എസ്.ഐ പി.കെ. സുരേഷ്, ബാബുകുരുത്തോല, എൻ.എൻ. രാജൻ, കെ.എം. സജീവ്, ജോൺജോസഫ് തുടങ്ങിയവർ സംബന്ധിച്ചു.