അങ്കമാലി : എസ്.എൻ.ഡി.പി യോഗം അങ്കമാലി ശാഖയുടെ നേതൃത്വത്തിൽ നടക്കുന്ന ഗുരുദേവജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള മത്സര പരിപാടികൾക്ക് ഇന്ന് ശാഖാ മന്ദിരത്തിൽ തുടക്കമാവും. ഗുരുദേവ കൃതികളുടെ പാരായണം, പ്രസംഗ മത്സരം, ഗുരുദേവന്റെ ജീവിത സംഹിതകളെ ആസ്പദമാക്കിയുള്ള ക്വിസ് മത്സരം, മെമ്മറി ടെസ്റ്റ്, പെൻസിൽ ഡ്രോയിംഗ്, പൂക്കളം, ലളിതഗാനം, സിനിമാ ഗാനം എന്നിങ്ങനെ വിവിധ ഇനങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കും മത്സരങ്ങൾ ഉണ്ടാകും. ജയന്തി ദിനമായ 10- തീയതി രാവിലെ 6 മണി മുതൽ ഗണപതി ഹോമം, ഗുരുപൂജ തുടങ്ങിയ അനുഷ്ഠാന ചടങ്ങുകളും , വൈകിട്ട് 4 മണിക്ക് വർണ്ണശബളമായ ശോഭായാത്രയും തുടർന്ന് സാംസ്കാരിക സമ്മേളനവും നടക്കും.