കുറുപ്പംപടി : വനിതാ- ശിശുവികസന വകുപ്പും ഐ.സി.ഡി.എസും ചേർന്ന് മുടക്കുഴ ഗ്രാമ പഞ്ചായത്തിൽ ആരംഭിച്ച പോഷൻ അഭിയാൻ പദ്ധതി പഞ്ചായത്ത് പ്രസിഡന്റ് പി.പി. അവറാച്ചൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റോഷ്നി എൽദോ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ജോസ് .എ .പോൾ , കെ.ജെ. മാത്യു, വൽസ വേലായുധൻ, ഡോളി ബാബു, നിഷ സന്ദീപ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ജസ്മൽ , സീന , മായ, ബിന്ദു എന്നിവർ പ്രസംഗിച്ചു.