sngist-paravur

പറവൂർ: മാഞ്ഞാലി എസ്.എൻ.ജിസ്റ്റിലെ വിദ്യാർത്ഥികൾക്കായി ഹൈബി ഈഡൻ എം.പിയുടെ നേതൃത്വത്തിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും മുത്തൂറ്റ് ഫിനാൻസും സംയുക്തമായി നടത്തുന്ന കപ്പ് ഒഫ് ലൈഫിന്റെ ബാധവത്കരണ ക്ളാസും മെൻസ്ട്രുവൽ കപ്പ് വിതരണവും നടന്നു. ചെയർപേഴ്സൺ ജിജി രമേഷ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. സജിനി തോമസ് മത്തായി, നോഡൽ ഓഫീസർ എൽവാ സെൽസൺ തുടങ്ങിയവർ സംസാരിച്ചു. ചാലാക്ക ശ്രീനാരായണ മെഡിക്കൽ കോളേജ് ഗൈനോക്കോളജി വിഭാഗം മേധാവി ഡോ. ആർ. പ്രീതി ബോധവത്കരണ ക്ളാസെടുത്തു.