sndp

മൂവാറ്റുപുഴ: എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തിയ അ‌ഞ്ചാം ഘട്ട മൈക്രോഫിനാൻസ് വായ്പാ വിതരണത്തിന്റെ ഉദ്ഘാടനം യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് പി.എൻ. പ്രഭ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി അഡ്വ . എ.കെ. അനിൽകുമാർ, ധനലക്ഷ്മി ബാങ്ക് മൂവാറ്റുപുഴ ബ്രാഞ്ച് മാനേജർ സിബി ജോസഫ് കാപ്പൻ , യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ. എൻ.രമേശ്, പ്രമോദ് കെ. തമ്പാൻ എന്നിവർ സംസാരിച്ചു. യൂണിയൻ കൗൺസിലർമാരായ പി.ആർ. രാജു, എം.ആർ. നാരായണൻ, റ്റി.വി. മോഹനൻ, അനിൽ കാവുംചിറ എന്നിവർ പങ്കെടുത്തു. വനിതാ സംഘം പ്രസിഡന്റ് നിർമ്മല ചന്ദ്രൻ നന്ദി പറഞ്ഞു. ഒരു കോടി 51 ലക്ഷം രൂപ യാണ് വിവിധ സംഘങ്ങൾക്ക് വായ്പയായി നൽകുന്നതെന്ന് യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ പറഞ്ഞു.