
പറവൂർ: പറവൂർ ശ്രീധരൻ തന്ത്രി സ്മാരക ശ്രീനാരായണ താന്ത്രിക ഗവേഷണ വിദ്യാപീഠത്തിൽ തന്ത്രശാസ്ത്ര പഠനശിബിരം തുടങ്ങി. അഞ്ച് ദിവസങ്ങളിലായി നടക്കുന്ന ശിബിരത്തിൽ വിവിധ പൂജാപഠനം, സംസ്കൃത സംഭാഷണ പഠനം, യോഗ തുടങ്ങിയ വിഷയങ്ങളിലാണ് ക്ളാസ്. പറവൂർ നഗരസഭാ ചെയർപേഴ്സൺ വി.എ. പ്രഭാവതി ഉദ്ഘാടനം ചെയ്തു. തന്ത്രി പറവൂർ രാകേഷ്, അദ്ധ്യക്ഷത വഹിച്ച. പറവൂർ ജ്യോതിസ്, പ്രേജിത് ശർമ്മ, ശാന്തിമാരായ സനീഷ് , രാജേന്ദ്രൻ , ഉണ്ണിക്കൃഷ്ണൻ , രാജീവ് ശാന്തി, ബൈജു , സുമേഷ് എന്നിവർ സംസാരിച്ചു.