
തൃപ്പൂത്തിത്തുറ: കോൺഗ്രസ് ഉദയംപേരൂർ സൗത്ത് മണ്ഡലം യൂണിറ്റ് കമ്മിറ്റി രൂപീകരണ ഏകദിന ശില്പശാല കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം.പി. ഷൈമോൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഡി.സി.സി സെക്രട്ടറി രാജു പി.നായർ, ഉദയംപേരൂർ മണ്ഡലം പ്രസിഡന്റ് സാജു പൊങ്ങലായി, ടി.വി.ഗോപിദാസ്, ജോൺ ജേക്കബ്, ജൂബൻ ജോൺ, ജോസഫ് മാർട്ടിൻ, പി.പി.ദിനേശൻ, തുളസി ദാസപ്പൻ, കെ.പി.രംഗനാഥൻ, കെ.വി.രത്നാകരൻ, എ.പി. ജോൺ, കുര്യാക്കോസ് പഴമ്പിളി തുടങ്ങിയവർ സംസാരിച്ചു.