കൊച്ചി: ചിറ്റൂർ എസ്.ബി. ഒ എ പബ്ലിക് സീനിയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ കാക്കനാട്
ബോസ്സ്സ്റ്റൽ സ്കൂളിലെ അന്തേവാസികൾക്കായി ഓണാഘോഷം സംഘടിപ്പിച്ചു. ഹൈബി ഈഡൻ എം. പി ഉദ്ഘാടനം ചെയ്തു. സെൻട്രൽ സോൺ പ്രിസൺസ് ഡി.ഐ.ജി പി . അജയകുമാർ അദ്ധ്യക്ഷനായി. യുവനടൻ ബാലുവർഗീസ്, സ്കൂൾ പ്രിൻസിപ്പൽ ശ്രീകല കരുണാകരൻ, പോൾ ഡി .പ്രഭാകർ, ഷൈജി പോൾ എന്നിവർ അന്തേവാസികളുമായി സംവദിച്ചു. പാഠപുസ്തകങ്ങൾ, കഥ, കവിത, നോവൽ പുസ്തകങ്ങൾ, കളിക്കോപ്പുകൾ, വസ്ത്രങ്ങൾ,ചെടികൾ എന്നിവ വിദ്യാർത്ഥികൾ സമ്മാനമായി നൽകി. തുടർന്ന് വിദ്യാർത്ഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.