കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ ഷിപ്പ് ടെക്‌നോളജി വകുപ്പിൽ എം.ടെക് കമ്പ്യൂട്ടർ എയ്ഡഡ് സ്ട്രക്ചറൽ അനാലിസിസ് ആൻഡ് ഡിസൈൻ, ഫിസിക്കൽ ഓഷ്യാനോഗ്രഫി വകുപ്പിൽ എം.ടെക് ഓഷ്യൻ ടെക്‌നോളജി, ഇന്റർനാഷണൽ സ്‌കൂൾ ഒഫ് ഫോട്ടോണിക്‌സിൽ എം.ടെക് ഒപ്റ്റോ ഇലക്ട്രോണിക്‌സ് ആൻഡ് ലേസർ ടെക്‌നോളജി എന്നീ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് 5ന് സ്‌പോട്ട് അഡ്മിഷൻ നടത്തും. ഷിപ്പ് ടെക്‌നോളജി വകുപ്പിൽ രാവിലെ 10നും ഫിസിക്കൽ ഓഷ്യാനോഗ്രഫി വകുപ്പിൽ രാവിലെ 11നും ഇന്റർനാഷണൽ സ്‌കൂൾ ഒഫ് ഫോട്ടോണിക്‌സിൽ രാവിലെ 10.30നുമാണ് സമയം. ഷിപ്പ് ടെക്‌നോളജി വകുപ്പിൽ ഗേറ്റ്, ഡാറ്റ് യോഗ്യതയുള്ള വിദ്യാർത്ഥികൾക്കായാണ് സ്‌പോട്ട് അഡ്മിഷൻ. https://admissions.cusat.ac.in/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.