പെരുമ്പാവൂർ: കീഴില്ലം സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഇന്ന് മുതൽ ഏഴ് വരെ ഓണം ഫെയർ 2022 സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കീഴില്ലം ഹെഡ് ഓഫീസിലാണ് മേള. രാവിലെ 9ന് പതാക ഉയർത്തൽ. 10ന് സ്ത്രീ ശാക്തീകരണ ശില്പശാല വനിതാ കമ്മിഷൻ അംഗം ഷിജി ശിവജി ഉദ്ഘാടനം ചെയ്യും. വൈകിട്ട് 5ന് ഓണം ഫെയർ ഉദ്ഘാടനം ജി.സി.ഡി.എ. ചെയർമാൻ കെ. ചന്ദ്രൻപിള്ള നിർവഹിക്കും. തുടർന്ന് ഓണക്കിറ്റ് വിതരണം അസി. രജിസ്ട്രാർ കെ. ഹേമ നിർവഹിക്കും.

നാലിന് രാവിലെ 10ന് പൂക്കള മത്സരം. രണ്ടിന് കാർഷിക സെമിനാർ മണ്ണൂത്തി കാർഷിക സർവകല ശാല അസോസിയേറ്റ് പ്രൊഫസർ ഡോ. ബെറിൻ പത്രോസ് ഉദ്ഘാടനം ചെയ്യും. 6ന് കുടകളി. അഞ്ചിന് ഉച്ചയ്ക്ക് രണ്ടിന് കുടുംബശ്രീ, മുറ്റത്തെമുല്ല വായ്പ പദ്ധതി സെമിനാർ സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ സജീവ് കർത്ത ഉദ്ഘാടനം ചെയ്യും. ഏറിന് വൈകിട്ട് 5ന് നാടോടി നൃത്തം, മോഹിനിയാട്ടം. 6 ന് ഗാനമേള. ഏഴിന് രാവിലെ 10ന് ജീവനക്കാരുടെ പൂക്കളം, വൈകിട്ട് 4ന് തിരുവാതിരകളി, സിനിമാറ്റിക് ഡാൻസ്. 5ന് സമാപന സമ്മേളനം സിനിമാതാരം സ്വാസിക ഉദ്ഘാടനം ചെയ്യും. ബാങ്ക് പ്രസിഡന്റ് ആർ.എം. രാമചന്ദ്രൻ, ബോർഡ് അംഗങ്ങളായ രാജപ്പൻ എസ്. തെയ്യാരത്ത്, രാജൻ വർഗീസ് സെക്രട്ടറി രവി എസ്. നായർ എന്നിവർ അറിയിച്ചു.