
കൊച്ചി: കേരളത്തിലെ 123 വില്ലേജുകളെ പരിസ്ഥിതിലോല മേഖലയിൽ ഉൾപ്പെടുത്തി കേന്ദ്ര വനംപരിസ്ഥിതി മന്ത്രാലയം ജൂലായ് 6 ന് പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തെക്കുറിച്ചുള്ള പരാതികളും ആക്ഷേപങ്ങളും അറിയിക്കാനുള്ള അവസാനത്തീയതി ഹൈക്കോടതി സെപ്തംബർ 22വരെ നീട്ടി. വിജ്ഞാപനം മലയാളത്തിലേക്ക് തർജമചെയ്ത് പ്രസിദ്ധീകരിക്കണമെന്ന വി ഫാം ഫാർമേഴ്സ് ഫൗണ്ടേഷന്റെ ഹർജിയിൽ ജസ്റ്റിസ് വി.ജി. അരുണിന്റെ ബെഞ്ചാണ് കാലാവധി നീട്ടിയത്. ഹർജി 19ന് വീണ്ടും പരിഗണിക്കും.