പെരുമ്പാവൂർ: എസ്.എൻ.ഡി.പി യോഗം 886-ാം നമ്പർ വെങ്ങോല നോർത്ത് ശാഖയുടെ ആഭിമുഖ്യത്തിൽ ശ്രീനാരായണ ഗുരു ദേവ ജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് ഇന്ന് രാവിലെ 9 30 ന് കലാ മത്സരങ്ങളും നാളെ രചനാ മത്സരങ്ങളും നടക്കും. നാളെ വൈകിട്ട് 3 ന് ശാഖാ യൂത്ത്മൂവ്‌മെന്റിന്റെ ആഭിമുഖ്യത്തിൽ ജയന്തി ദിന സന്ദേശ വിളംബര ഇരുചക്ര വാഹന റാലി നടക്കും.
ശാഖാ പ്രസിഡന്റ് ഇ.വി.ഗോപാലൻ മാസ്റ്റർ റാലി ഉദ്ഘാടനം ചെയ്യും. ജയന്തി ദിനമായ സെപ്തംബർ 10 ന് രാവിലെ ചതയ പൂജയ്ക്കു ശേഷം 930 ന് പൂക്കള മത്സരവും 10 മണിക്ക് ക്വിസ് മത്സരങ്ങളും മിഠായി പെറുക്കൽ തുടങ്ങിയ മത്സരങ്ങളും നടക്കും. വൈകിട്ട് 3.30ന് അല്ലപ്ര ശ്രീനാരായ നഗറിൽ നിന്ന് ജയന്തി ഘോഷയാത്ര ആരംഭിച്ച് ശാഖാങ്കണത്തിൽ സമാപിക്കും. തുടർന്ന് 5.30 ന് ശാഖാ പ്രസിഡന്റ് ഇ.വി.ഗോപാലൻ മാസ്റ്ററുടെ അദ്ധ്യക്ഷതയിൽ നടക്കുന്ന ജയന്തി സംഗമം എറണാകുളം ലാ കോളേജ് അസി. പ്രൊഫസർ ഡോ. ജോബി വിശ്വനാഥൻ ഉദ്ഘാടനം ചെയ്യും.
മുതിർന്ന ശാഖാ അംഗങ്ങളായ ചായാട്ട് വേലായുധൻ, ശ്രീനാരായണ എഡ്യുക്കേഷണൽ ചാരിറ്റബിൾ ട്രസ്റ്റ് സെക്രട്ടറി ഡോ. ആർ. അനിലൻ എന്നിവരെ യോഗത്തിൽ ആദരിക്കും. യൂണിയൻ കമ്മിറ്റി അംഗം എൻ.എ. ഗംഗാധരൻ, സി.എ. പരീക്ഷ വിജയിച്ച ഹർഷ അനീഷ്, നകുൽ വിശ്വനാഥൻ , പഞ്ചായത്ത് അംഗം രാജിമോൾ രാജൻ, ഡോ. മീനാക്ഷി സുബഹ്മണ്യൻ എന്നിവരെ അനുമോദിക്കും എസ് എസ്.എൽ.സി അവാർഡ് ദാനം പഞ്ചായത്ത് അംഗം രേഷ്മ ആരുണും പ്ലസ് ടു വിദ്യാർത്ഥികൾക്കുള്ള അവാർഡുകൾ പഞ്ചായത്ത് അംഗം ആതിരയും വിദ്യാഭ്യാസ സഹായ വിതരണം എസ്.വി. മുകുന്ദനും നിർവഹിക്കും. വനിതാ സംഘം പ്രസിഡന്റ് ജലജ സുരേഷ്, ശാഖാ സെക്രട്ടറി എം.കെ.രഘു, വൈസ് പ്രസിഡന്റ് കെ.എസ് ജയരാജ് എന്നിവർ സംസാരിക്കും.